ടിപി വധക്കേസിലെ പ്രതി കുഞ്ഞനന്തന് ശിക്ഷയിളവ് നല്കാന് നീക്കം. 70 വയസ് കഴിഞ്ഞവര്‍ക്കുളള ആനുകൂല്യം കണക്കിലെടുത്താണ് കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാന്‍ നീക്കം നടക്കുന്നത്. കണ്ണൂര്‍ എസ്പിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. അതേസമയം ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സിപിഎമ്മിന്റെ വിശ്വസ്തനായ കുഞ്ഞനന്തനെ പുറത്തിറക്കുന്നതില്‍ അദ്ഭുദതമില്ലെന്ന് രമ പ്രതികരിച്ചു. എല്ലാ മാസവും പകുതി സമയത്തിലധികം ഇയാള്‍ പുറത്താണെന്നും കെകെ രമ ആരോപിച്ചു.
ടിപി വധക്കേസിലെ പ്രതിക്ക് ശിക്ഷയിളവ് നല്കാന് നീക്കം
By
March 16, 2018 5:36 am