Home app

പിവി അന്‍വറിന്റെ നിയമലംഘനം സ്ഥിരീകരിച്ച് അന്വേഷണ റിപ്പോര്‍ട്ട്.

പിവി അന്‍വറിന്റെ നിയമലംഘനം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. വാട്ടര്‍ തീംപാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ല, പാര്‍ക്കില്‍ അനധികൃത കെട്ടിടങ്ങള്‍ ഉണ്ട്, പാര്‍ക്ക് നിര്‍മ്മാണത്തില്‍ അംഗീകരിച്ച പ്ലാനില്‍ വ്യത്യാസമുണ്ടായതായും കളക്ടര്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. പാര്‍ക്കിനോട് ചേര്‍ന്ന് അന്‍വറിന്റെ പേരില്‍ അനധികൃത ഭൂമിയുണ്ടെന്നും കളക്ടര്‍ സ്ഥിരീകരിച്ചു. നിയമലംഘനങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ലാന്റ് അക്വിസിഷന്‍ ഡപ്യൂട്ടി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്‍വറിന്റെ ഭൂമിയില്‍ വനം ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തത വരുത്തേണ്ടതുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top