Ernakulam

കതിരൂര്‍ മനോജ് വധം: ജയരാജന് തിരിച്ചടി, യുഎപിഎ നിലനില്‍ക്കും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. പ്രതികള്‍ക്കെതിരേ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. യുഎപിഎ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി കോടതി തള്ളി.

യുഎപിഎ ചുമത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി മതിയാവില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ കൂടി അനുമതി വേണമെന്നും ജയരാജന്‍ വാദിച്ചു. അനുമതി ലഭിക്കുന്നതിന് മുമ്പാണ് യുഎപിഎ ചുത്തിയത്. ഇത് കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണെന്നും യുഎപിഎ റദ്ദാക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയ കോടതി അനുമതി കിട്ടുംമുന്‍പ് യുഎപിഎ ചുമത്തിയ നടപടി വിചാരണക്കോടതിക്ക് പരിഗണിക്കാമെന്നും നിര്‍ദേശിച്ചു.

കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. യുഎപിഎ ചുമത്തിയതിനെതിരായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിമര്‍ശനമുണ്ടായത്. യുഎപിഎ ചുമത്തിയതിനെതിരായ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുണ്ട്. പ്രതികളെ സഹായിക്കുന്ന പ്രവണതയാണ് സര്‍ക്കാരിന്റേത്. ബോംബ് എറിയുന്നവര്‍ വെറുതേ നടക്കുന്നുവെന്നും കോടതി വിമര്‍ശിച്ചു. അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പി ജയരാജന്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top