തേനി: കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കുരങ്ങിണി മലയിലേക്ക് ട്രെക്കിംഗിനായി ആളുകളെ കൊണ്ട് പോയത് ചെന്നൈ ട്രക്കിംഗ് ക്ലബിന്റെ നേതൃത്വത്തില്‍. ചെന്നൈ ട്രക്കിംഗ് ക്ലബ്ബ് അംഗം കഴിഞ്ഞ മാസം ഫേസ് ബുക്കിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു ട്രക്കിങ്. കുരങ്ങിണി മലയിലേക്കും തേനിയിലേക്കും വനിതാ ദിനത്തില്‍ ട്രക്കിംഗിന് താത്പര്യമുള്ളവരെ ക്ഷണിക്കുന്നതായിരുന്നു പോസ്റ്റ്.
തേനി കാട്ടുതീ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ ക്ലബ് പൂട്ടി ഉടമ മുങ്ങി. ബെല്‍ജിയം സ്വദേശി പീറ്റര്‍ വാന്‍ ഗെയിറ്റാണ് ചെന്നൈ ട്രക്കിംഗ് ക്ലബിന്റെ സംഘാടകന്‍. ചെന്നൈ ട്രക്കിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ട്രക്കിംഗ്, സൈക്കിംളിംഗ് തുടങ്ങി വിവിധ മേഖലകളില്‍ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്.
അപകടം ഉണ്ടായപ്പോള്‍ ചെന്നൈ ട്രക്കിംഗ് ക്ലബിന്റെ ഓഫീസ് അന്വേഷിച്ചെത്തിയപ്പോള്‍ മിഡ് ഓഫീസിലുണ്ടായിരുന്നവര്‍ അവിടെയുണ്ടായിരുന്നില്ല. സ്ഥാപനത്തിന്റെ ബോര്‍ഡും രാവിലെ മുതല്‍ കാണുന്നില്ലായിരുന്നു. പൊലീസും തഹസീല്‍ദാറും സ്ഥലത്തെത്തി അന്വേഷിച്ചിരുന്നുവെങ്കിലും പ്രത്യേകിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.