Home app

പെന്‍ഷന്‍പ്രായം കൂട്ടുന്നത് പരിഗണനയിലില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശമ്പളം പെന്‍ഷന്‍ എന്നിവ കൊടുക്കാന്‍ പറ്റാത്ത അവസ്ഥ ആണ് ഉള്ളത്. പ്രയാസങ്ങള്‍ ഉണ്ടെങ്കിലും സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സഹകരിക്കാന്‍ ആണ് എല്ലാ യൂണിയനുകളും പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായത്തില്‍ ഇപ്പോ തീരുമാനം എടുത്തിട്ടില്ലെന്നും. എന്നാല്‍ എന്ത് വേണമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നുള്ളത് നിര്‍ദേശം മാത്രമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും സഭയില്‍ പറഞ്ഞു. ഇതുമൂലം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

വി.ടി.ബല്‍റാം എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് വി.ടി ബല്‍റാം പറഞ്ഞു. കെ എസ് ആര്‍ ടി സി യെ മറയാക്കി മറ്റു മേഖലകളിലും പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നീക്കം നടക്കുന്നുണ്ടെന്ന് വി ടി ബല്‍റാം ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top