Home app

കര്‍ഷകരുടെ ലോങ് മാര്‍ച്ച് മുംബൈ നഗരത്തില്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന കാല്‍നട ജാഥ മുംബൈയിലെത്തി. ഈ മാസം ഏഴിനു നാസിക്കില്‍ നിന്ന് സിപി ഐഎം കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലാരംഭിച്ച ലോങ് മാര്‍ച്ചില്‍ ഒരുലക്ഷത്തിലധികം കര്‍ഷകരാണ് പങ്കാളികളായിരിക്കുന്നത്. രാത്രി 11 മണിയോടെ സയണില്‍ നിന്ന് ലോങ്മാര്‍ച്ച് ആരംഭിച്ച് പുലര്‍ച്ചെ അഞ്ചരയോടെ മുംബൈയിലെത്തിച്ചേര്‍ന്നു.

നിയമസഭ വളയാനാണ് കര്‍ഷകരുടെ തീരുമാനം. അതേസമയം സമരക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് കര്‍ഷകരുമായി ചര്‍ച്ച നടത്തും. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ 90 ശതമാനവും അംഗീകരിക്കാമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക ചര്‍ച്ചയില്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, നഷ്ടപരിഹാരം വര്‍ധിപ്പിക്കുക, കാര്‍ഷിക പെന്‍ഷന്‍ വര്‍ധിപ്പിക്കുക, എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, തുടങ്ങി വിവിധ ആവശ്യങ്ങളാണു കര്‍ഷകര്‍ മുന്നോട്ടു വയ്ക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top