Breaking News

കൂടുതല്‍ കര്‍ഷകര്‍ ദേശീയപാതകളിലേക്ക്;കേന്ദ്രസേനയുടെയും പൊലീസിന്റെയും വന്‍ സന്നാഹം

ന്യൂഡൽഹി:കര്‍ഷക പ്രക്ഷോഭം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലേക്കും. രാജസ്ഥാനിലെയും തെക്കന്‍ ഹരിയാനയിലെയും ആയിരകണക്കിന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മേഖലയില്‍ കേന്ദ്രസേനയുടെയും പൊലീസിന്റെയും വന്‍ സന്നാഹത്തെ വിന്യസിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകര്‍ സംഘടിക്കുകയാണ്. കൂടുതല്‍ കര്‍ഷകരെത്തിയ ശേഷം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലൂടെ ശക്തിപ്രകടനമായി ഡല്‍ഹിക്ക് നീങ്ങും. പൊലീസ് തടയുന്ന ഇടത്ത് ഉപരോധ സമരം ആരംഭിക്കാനാണ് തീരുമാനം.

പ്രക്ഷോഭം കണക്കിലെടുത്ത് ഹരിയാനയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി. അയ്യായിരത്തില്‍പ്പരം പൊലീസുകാരെയാണ് ദേശീയപാത 48ല്‍ വിന്യസിച്ചിരിക്കുന്നത്. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ അടക്കം കൂടുതല്‍ കര്‍ഷകര്‍ എത്തുകയാണ്. നോയിഡ-ചില്ല അതിര്‍ത്തിയില്‍ റോഡിന്റെ ഒരുവശം ഗതാഗതത്തിനായി തുറന്നുകൊടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top