തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ശ്രീധരനെയും ഡിഎംആര്‍സിയെയും ഏല്‍പ്പിച്ചാല്‍ കൈയിട്ട് വാരല്‍ നടക്കില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. അതുകൊണ്ട് അഴിമതി നടത്താന്‍ വെമ്പുന്ന ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും സ്ഥാപിത താല്പര്യക്കാര്ക്കും ശ്രീധരന് വര്‍ജിതനാകുന്നു എന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു കൂടിക്കാഴ്ച പോലും നല്‍കാതെ ശ്രീധരനെ വര്‍ജിച്ച മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും ഇതിന് കനത്ത വില നല്‍കേണ്ടിവരും.. ഒരു മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇത്തരം പദ്ധതികളുടെ ഭാവിനിര്‍ണയം വിട്ടുകൊടുക്കാനാകില്ലെന്നും സുധീരന് ഫേസ്ബുക്കില്‍ കുറിച്ചു.