അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി. ഹൈകോടതി നിര്‍ദ്ദേശ പ്രകാരം മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം. രമേശ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചു. മധുവിനെ പിടികൂടിയ മുക്കാലി വനമേഖലയിലും, മര്‍ദിച്ച മറ്റു സ്ഥലങ്ങളിലുമെല്ലാം മജിസ്ട്രേറ്റ് സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും. മധുവിന്റ അമ്മ മല്ലി, സഹോദരിമാര്‍ എന്നിവരില്‍ നിന്നും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തും. കളളനാണെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി മധുവിനെ മര്‍ദിച്ച് അവശനാക്കി പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ സ്റ്റേഷനിലേക്ക് പോവുന്ന വഴിയില്‍ മധു മരിച്ചു. ഇക്കാര്യത്തിലെ ദുരൂഹതയെക്കുറിച്ചും മജിസ്ട്രേറ്റ് അന്വേഷിക്കും.
മധുവിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു
By
March 10, 2018 11:03 am