Home app

മധുവിന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്

അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മര്‍ദ്ദിച്ചു കൊന്നതാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ആന്തരിക രക്തസ്രാവം മൂലമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്‌ക്കേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമായത്. മധുവിന്റെ നെഞ്ചിലും മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. ദേഹത്തു പലയിടത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. നെഞ്ചിലേറ്റ ചവിട്ടില്‍ വാരിയെല്ലുകര്‍ തകര്‍ന്ന നിലയിലാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. പൊലീസിന്റെ കൂടി സാന്നിദ്ധ്യത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. അതേസമയം, എട്ടു പ്രതികള്‍ക്കും എതിരെ കൊലക്കുറ്റത്തിനും ആദിവാസി അക്രമത്തിനും വനത്തില്‍ അതിക്രമിച്ചു കടന്നതിനും കേസെടുക്കുമെന്നു ഐജി എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു. പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമം അടക്കം ഏഴുവകുപ്പുകള്‍ കൂടി ചുമത്തുമെന്നും ഐജി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top