Home app

കെഎസ്ആര്‍ടിസി വായ്പ ; പിഎന്‍ബി പിന്മാറും

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പിന് വിധേയമായ പഞ്ചാബ് നാഷണല്‍ ബാങ്ക് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് നല്‍കാമെന്ന് തീരുമാനിച്ചിരുന്ന 750 കോടി രൂപയുടെ വായ്പ നല്‍കുന്നത് ബുദ്ധിമുട്ടാകുമെന്ന് അറിയിച്ചതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.  കെഎസ്ആര്‍ടിസി വായ്പ എടുക്കുന്നതിനായി സമീപിച്ചിരിക്കുന്ന കണ്‍സോര്‍ഷ്യത്തിലെ അംഗമാണ് പിഎന്‍ബി. കെഎസ്ആര്‍ടിസിയുടെ മൊത്തം വായ്പ 3000 കോടി രൂപയാണ്. ഇതില്‍ 750 കോടി രൂപ പിഎന്‍ബിയാണ് നല്‍കാമെന്ന് ഏറ്റിരുന്നത്.

11400 കോടി രൂപയുടെ വായ്പാ തട്ടിപ്പിലകപ്പെട്ട പിഎന്‍ബിക്ക് ഇത്രയധികം വായ്പ നല്‍കാനുള്ള സാമ്പത്തിക ശേഷി ഇപ്പോഴില്ല. മാത്രമല്ല ഈ അവസരത്തില്‍ പിഎന്‍ബി ഇങ്ങനെ ഒരു വലിയ ബാധ്യത ഏറ്റെടുക്കുമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

കണ്‍സോര്‍ഷ്യം വായ്പയിലെ ശേഷിക്കുന്ന തുക എസ്ബിഐയാണ് നല്‍കാമെന്ന് ഏറ്റിരിക്കുന്നത്. വായ്പാ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള പുതിയ ശ്രമത്തിന് ചിഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് പിഎന്‍ബിയുടെ പിന്‍മാറ്റം കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top