Home app

അമ്പത്‌കോടിക്ക് മുകളില്‍ വായ്പ ലഭിക്കാന്‍ ഇനി പാസ്‌പോര്‍ട്ട് വേണം

അമ്പത്‌കോടി രൂപയ്ക്ക് മുകളിലുള്ള ബാങ്ക് വായ്പകള്‍ ലഭിക്കുവാന്‍ ഇനി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. വായ്പ എടുക്കുന്നവരില്‍ നിന്ന് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പു കൂടി ശേഖരിക്കണമെന്ന് പൊതു മേഖലാ ബാങ്കുകള്‍ക്ക് ധനമന്ത്രാലയം നിര്‍ദേശം നല്‍കി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നു 11400 കോടി രൂപയുടെ തട്ടിപ്പ് നടന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

വായ്പ എടുക്കുന്നവര്‍ 45 ദിവസത്തിനകം പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ട് പകര്‍പ്പ് സമര്‍പ്പിക്കാത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഫിനാഷ്യല്‍ സര്‍വീസ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത് തട്ടിപ്പുക്കാര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കാനും സഹായിക്കും. അതോടൊപ്പം തട്ടിപ്പുകാര്‍ രാജ്യം വിടുന്നത് തടയാന്‍ സാധിക്കുമെന്നുമെന്നാണ് വിലയിരുത്തല്‍. നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്യ, ജതിന് മെഹ്ത എന്നിവര്‍ കോടിക്കണക്കിന് രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ശേഷം രാജ്യം വിട്ടിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top