മമ്മൂട്ടിയെ നായകനാക്കി ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സഖാവ് അലക്സ് എന്ന കര്‍ഷകനായാണ് മമ്മൂട്ടി എത്തുന്നത്. അലക്സിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത കാര്യങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന് പ്രഭാകര്‍, സിദ്ധിഖ്, സുരാജ്, ലാലു അലക്സ്, സുധീര്‍ കരമന, അശ്വിന് കുമാര്‍, കലാശാര ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ചെങ്കൊടിയേന്തി മമ്മൂട്ടി ; പരോളിന്റെ ടീസര്‍ പുറത്ത്
By
March 10, 2018 8:32 am