Latest News

വേഗത്തില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

പാസ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ‘പാസ്പോര്‍ട്ട് സേവ’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പാസ്പോര്‍ട്ടുകള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ആപ്പില്‍ നല്‍കുന്ന വിലാസത്തില്‍ പൊലീസ് വെരിഫിക്കേഷന്‍ നടത്തും. ഈ വിലാസത്തിലേക്കാവും പാസ്പോര്‍ട്ട് എത്തുക.

അതേസമയം പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍മേഖലയില്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി അറിയിച്ചു. തങ്ങള്‍ പ്രഖ്യാപിച്ച 251 പുതിയ പാസ്പോര്‍ട്ട് രജിസ്ട്രേഷന്‍ സെന്ററുകളില്‍ 212 എണ്ണം ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top