Home app

പാസ്‌പോര്‍ട്ടിലെ നിറം ; കേന്ദ്ര സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടും

കൊച്ചി: പാസ്‌പോര്‍ട്ടിന് രണ്ടു വിത്യസ്ത നിറങ്ങളില്‍ കവര്‍പേജ് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഓച്ചിറ സ്വദേശി ഷാജഹാന്‍, ഷംസുദ്ദീന്‍ കരുനാഗപ്പള്ളി എന്നിവര്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറിയോടും ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറോടും ഹൈക്കോടതി വിശദീകരണം തേടി.

എമിഗ്രേഷന്‍ ചെക്കിംഗ് ആവശ്യമുള്ളവരുടെ പാസ്‌പോര്‍ട്ടിന്റെ കവര്‍പേജിന് ഓറഞ്ച് നിറവും ഇതാവശ്യമില്ലാത്തവരുടെ പാസ്‌പോര്‍ട്ടിന്റെ കവറിന് കടുംനീല നിറവും നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇപ്പോള്‍ കടുംനീല നിറത്തിലുള്ള കവര്‍ പേജാണ് പാസ്‌പോര്‍ട്ടുകള്‍ക്കുള്ളത്. പത്താം ക്ലാസ് പാസാകാത്തവരടക്കമുള്ളവര്‍ക്ക് ഓറഞ്ച് നിറമുള്ള പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനാണ് കേന്ദ്രനീക്കം.

ഇതോടൊപ്പം കുടുംബ വിവരങ്ങള്‍ രേഖപ്പെടുത്തിയ അവസാന പേജ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ നടപടികള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടേയും സ്വകാര്യതയുടേയും അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റേയും ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുക, നിറം മാറ്റാനുള്ള നീക്കം തടയുക എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top