Main News

കമല്‍ഹാസന്റെ സംസ്ഥാന പര്യടനം: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ചെന്നൈ: മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസന്റെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. തിരുപ്പൂരിലെ അവിനാശിയില്‍ നിന്നാണ് പര്യടനത്തിന് തുടക്കം കുറിക്കുക. തുടര്‍ന്ന് ഉച്ചക്ക് നടക്കുന്ന പൊതുയോഗത്തില്‍ മക്കള്‍ നീതി മയ്യത്തിലേക്കുള്ള പുതിയ അംഗങ്ങളെ സ്വീകരിക്കും. ഇതിന് പിന്നാലെ മരത്തുപാളയത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മ്മിച്ച സ്‌കൂള്‍ കമല്‍ഹാസന്‍ ഉദ്ഘാടനം ചെയ്യും.

പെരുന്തുറയിലടക്കം വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ള യോഗങ്ങളില്‍ കമല്‍ ഹാസന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മധുരയില്‍ പാര്‍ട്ടി പ്രഖ്യാപന ശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ നാല് ജില്ലകളില്‍ പര്യടനം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി 21 ന് രാമേശ്വരം മുതല്‍ മധുരവരെയുള്ള യാത്രയ്ക്ക് ശേഷം സംസ്ഥാനപര്യടനം വെട്ടിച്ചുരുക്കി. നാളെ ഈറോഡിലാണ് പര്യടനം. പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുന്നതിന്റെ ഭാഗമായാണ് മക്കള്‍ നീതി മയ്യത്തിന്റെ വിപുലമായ പരിപാടികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top