Cricket

ജയിക്കാനുറച്ച് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; ടീമില്‍ മാറ്റത്തിന് സാധ്യത

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20യില്‍ ആദ്യജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങും. ആദ്യ ഇലവനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാവും ഇന്ത്യന്‍ ടീം ഇന്നിറങ്ങുകയെന്നാണ് സൂചന. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ കളിച്ച വിശാഖ് ശങ്കര്‍, ശാര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരെ പുറത്തിരുത്തി ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നീ യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇന്ത്യന്‍ ടീം വൃത്തങ്ങളില്‍ നിന്നാണ് ഇക്കാര്യത്തില്‍ സൂചനകള്‍ പുറത്ത് വരുന്നത്.

നായകന്‍ വിരാട് കോഹ്ലി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് കൊണ്ടാണ് ടീം ഇന്ത്യ നിദാഹാസ് ട്രോഫി കളിക്കുന്നത്. രോഹിത്ത് ശര്‍മ്മയാണ് ടീം ഇന്ത്യയുടെ നായകന്‍. ശ്രീലങ്കയ്ക്കെതിരായ ആദ്യമത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top