Ernakulam

വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണം മര്യാദക്ക് നടത്തിട്ടില്ലെന്നും കേസ് ഫയല്‍ പരിശോധിച്ചതില്‍ പുതിയ തെളിവുകള്‍ ഒന്നും കാണുന്നില്ലെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹാജരായി. അന്വേഷണം സംബന്ധിച്ച് വിജിലന്‍സ് വിശദീകരണത്തില്‍ കോടതി നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ ഡിജിപി വിശദീകരണം നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം അന്വേഷണത്തിനായി പുതിയ സംഘം രൂപീകരിച്ചതായി ഡിജിപി അറിയിച്ചു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം കൂടി ഹൈക്കോടതി അനുവദിച്ചു. ആവശ്യമായ രേഖകള്‍ വെളളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കാമെന്നും പ്രതികള്‍ കോടതിയില്‍ ഉറപ്പു നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top