Home app

കോഴിക്കോട് 90 വയസ്സുളള വൃദ്ധയെ ബലാത്സംഗം ചെയ്ത മരുമകന്‍ അറസ്റ്റില്‍

കോഴിക്കോട് 90 വയസ്സുകാരിയായ ഭാര്യമാതാവിനെ ബലാത്സംഗം ചെയ്ത മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. 50 വയസ്സുകാരനായ പ്രതിയെ കോഴിക്കോട് റൂറല്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. പീഡനത്തിനിടെ പരിക്കേറ്റ വൃദ്ധയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുു സംഭവം. വൃദ്ധ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു പീഡനം. മകള്‍ അയല്‍പക്കത്തെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വിവാഹത്തിനുശേഷം ഭാര്യയുടെ വീട്ടില്‍ തന്നെ താമസിച്ചിരുന്ന ഇയാള്‍ സംഭവസമയത്ത് മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. വൃദ്ധയുടെ കരച്ചില്‍ കേട്ട് അയല്‍പക്കക്കാര്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top