Home app

ബാര്‍കോഴ കേസ് ; മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്

ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ നിലനില്‍ക്കുന്നതായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.പി.കെ.ജി.ബൈജു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മാണിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു. അവസാന ദിവസമായ ഇന്നലെ വരെ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍ച്ചിരുന്നില്ല. തുടര്‍ന്ന് അടുത്ത ആഴ്ച കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വരുമെന്ന ആശങ്കയെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ഡോ.എന്‍.സി.അസ്താനയുടെ നിര്‍ദ്ദേശ പ്രകാരം എസ്.പി.കെ.ജി.ബൈജു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

ബാര്‍കോഴ കേസില്‍ യു.ഡി.എഫ് ഭരണകാലത്ത് രണ്ട് തവണ മാണിയെ കുറ്റ വിമുക്തനാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top