Home app

നാഗാലാന്റിലും ബിജെപി തന്നെ ; നെയിഫിയു റയോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു

നാഗാലാന്റിലും ബിജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായി. ബിജെപി സഖ്യമുണ്ടാക്കിയ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുടെ (എന്‍ഡിപിപി) നേതാവ് നെയിഫിയു റയോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷ പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയ്ക്കാണ് റയോയെ ക്ഷണിച്ചതെന്ന് ഗവര്‍ണര്‍ പി.ബി. ആചാര്യ പറഞ്ഞു.

നിലവിലെ മുഖ്യമന്ത്രി ടി.ആര്‍. സെലിയാങ്ങിന്റെ നാഷനല്‍ പീപ്പിള്‍സ് ഫ്രണ്ടിനെ(എന്‍പിഎഫ്) ഉപേക്ഷിച്ചാണു തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് ബിജെപി റയോയുടെ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നത്. 60 അംഗ നിയമസഭയില്‍ തനിക്കൊപ്പം 32 എംഎല്‍എമാരുണ്ടെന്നു കാണിച്ച് റയോ ഗവര്‍ണര്‍ക്കു മുന്നില്‍ അവകാശവാദം ഉന്നയിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് റാം മാധവിനും ബിജെപി സംസ്ഥാന പ്രസിഡന്റിനും എന്‍ഡിപിപി അധ്യക്ഷനുമൊപ്പമാണ് റയോ ഗവര്‍ണറെ കണ്ടത്. 31 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

പിന്തുണ അറിയിച്ചുള്ള എല്ലാവരുടെയും ഒപ്പു സഹിതമുള്ള കത്ത് തിങ്കളാഴ്ച നല്‍കണമെന്ന് ഗവര്‍ണര്‍ റയോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിപിപിക്ക് 17ഉം ബിജെപിക്ക് 12ഉം സീറ്റുകളാണ് ഇത്തവണ ലഭിച്ചത്. ജെഡി(യു)വിന്റെ ഒരേയൊരു എംഎല്‍എയും ഒരു സ്വതന്ത്ര എംഎല്‍എയും ബിജെപി സഖ്യത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്. സ്വതന്ത്ര എംഎല്‍എ റയോയ്‌ക്കൊപ്പം ഗവര്‍ണറെ സന്ദര്‍ശിക്കാനും എത്തിയിരുന്നു. മൂന്നു തവണ നാഗാലാന്‍ഡ് മുഖ്യമന്ത്രിയായിരുന്നു റയോ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top