Home app

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍

ദില്ലി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് വിഷയം പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം ഉന്നയിക്കും. കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റും പ്രതിപക്ഷം സഭയില്‍ ചര്‍ച്ചയാക്കുമെന്നാണ് സൂചന.

പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അടിയന്തര ചര്‍ച്ചക്ക് അനുമതി തേടി കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിജയ് മല്യക്കും ലളിത് മോദിക്കും പിറകെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി നീരവ് മോദി രാജ്യംവിട്ടതിന് പിന്നില്‍ മോദിയുടെ സഹായമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക കുറ്റവാളികളുടെ സ്വത്തു കണ്ടുകെട്ടാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്‍ ആയിരിക്കും സര്‍ക്കാര്‍ പ്രധാന ചര്‍ച്ചാവിഷയം ആക്കുക.

നീരവ് മോദിയെ ഇന്ത്യയില്‍ നിന്ന് രക്ഷപെടാന്‍ സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്ന ആരോപണം പ്രതിപക്ഷം സഭയിലും ഉന്നയിക്കും. അതേസമയം വായ്പ തട്ടിപ്പ് ആരംഭിച്ചത് കോണ്‍ഗ്രസ് ഭരണകാലത്ത് ആണെന്ന ആരോപണം കൊണ്ട് ഇതിനെ പ്രതിരോധിക്കാനാവും ഭരണപക്ഷം ശ്രമിക്കുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top