Home app

നാഗാലാന്റിലും താമര വിരിയുന്നു

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നാഗാലാന്‍ഡില്‍ എന്‍ഡിപിപി – ബിജെപി സഖ്യം കേവല ഭൂരിപക്ഷത്തോട് അടുക്കുന്നു. ഇപ്പോള്‍ തുടരുന്ന ലീഡ് നിലയില്‍ മാറ്റമില്ലാതെ മുന്നോട്ട് പോകുകയാണെങ്കില്‍ ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് പാര്‍ട്ടിയെ പരാജയപ്പെടുത്തി എന്‍ഡിപിപി – ബിജെപി സംഖ്യം നാഗാലാന്‍ഡില്‍ അധികാരത്തിലെത്തും. അവസാനം പുറത്തു വന്ന ലീഡ് നില അനുസരിച്ച് എന്‍ഡിപിപി – ബിജെപി സഖ്യം 29 സീറ്റില്‍ മുന്നേറുന്നുണ്ട്. 25 സീറ്റില്‍ എന്‍പിഎഫും മത്സരം കടുപ്പിക്കുന്നുണ്ട്. അതൊടൊപ്പം ആറ് സ്വതന്ത്ര സ്ഥാനാര്‍ഥികളും മുന്നേറുന്നുണ്ട്. 60 അംഗ നിയമസഭയില്‍ 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top