Home app

ആറ്റുകാല്‍ പൊങ്കാല; ഭക്തിനിര്‍ഭരമായി തലസ്ഥാനനഗരി

 

തിരുവനന്തപുരം: ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനെത്തിയ ഭക്തലക്ഷങ്ങളാല്‍ തലസ്ഥാനം നിറഞ്ഞു. 10.15 ഓടേ പണ്ടാര അടുപ്പില്‍ മേല്‍ശാന്തി അഗ്‌നിപകര്‍ന്നതോടെ പൊങ്കാലയര്‍പ്പണത്തിന് തുടക്കമായി. അതോടെ ക്ഷേത്രത്തിന്റെ 20 കിലോമീറ്ററോളം ചുറ്റളവില്‍ കാത്തിരിക്കുന്ന ഭക്തരുടെ പൊങ്കാലയടുപ്പുകളില്‍ തീ തെളിഞ്ഞു. ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാലനിവേദ്യം. പ്ലാസ്റ്റിക്ക് വിമുക്തമായാണ് ഇത്തവണത്തെ പൊങ്കാലയും ആഘോഷിക്കുന്നത്. കഴിഞ്ഞവര്‍ഷം തന്നെ പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കിയിരുന്നു .പൊങ്കാലയിടാനെത്തുന്നവര്‍ പ്ലാസ്റ്റിക്ക് സഞ്ചികള്‍ ഒഴിവാക്കണമെന്നും, കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്ന സന്നദ്ധ സംഘടനകളോട് സ്റ്റീല്‍ ഗ്ലാസും പാത്രവും തന്നെ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

1200ലേറെ വനിത പൊലീസുകാരടക്കം 4200 പേരടങ്ങുന്ന സംഘത്തെ് സുരക്ഷയ്ക്കായി പൊലീസ് വിന്യസിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയുടെ ഭാഗമായി വനിതാ കമാന്‍ഡോ സംഘത്തെ ഇത്തവണ നിയോഗിച്ചിട്ടുണ്ട്. സ്റ്റുഡന്റസ് പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. സിനിമ താരങ്ങളടക്കം വിവിധ സ്ഥലങ്ങളില്‍നിന്നു ലക്ഷക്കണക്കിനു ഭക്തരാണ് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ തലസ്ഥാനത്തെത്തിയിരിക്കുന്നത്. അതേസമയം പൊങ്കാല അടുപ്പുകള്‍ കൂട്ടാന്‍ ഉപയോഗിക്കുന്ന ചുടുകട്ടകള്‍ ശേഖരിച്ച് നിര്‍ധനര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സൗജന്യമായി നല്‍കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.കെ പ്രശാന്ത് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top