Ernakulam

നടി ആക്രമിക്കപ്പെട്ട കേസില്‍ ഈ മാസം 14ന് വിചാരണ തുടങ്ങും

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുന്നു. ഈ മാസം 14ന് എല്ലാ പ്രതികളും എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകണം. നടന്‍ ദിലീപുള്‍പ്പെടെയുളള എല്ലാ പ്രതികള്‍ക്കും സമന്‍സ് അയക്കാനും കോടതി നിര്‍ദേശം നല്‍കി.. കേസില്‍ ദിലീപടക്കം 12 പ്രതികളാണ് ഉള്ളത്. കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 1452 പേജുകളുള്ള കുറ്റപത്രത്തില്‍ 355 സാക്ഷിമൊഴികളും 15 രഹസ്യ മൊഴികളും 413 ഓളം രേഖകളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഉള്‍പ്പെടുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് കോടതി അറിയിച്ചു. ദൃശ്യങ്ങള്‍ വിട്ടുനല്‍കിയാല്‍ അത് പുറത്തുപോകാനും നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അത് ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ വിട്ടുനല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. അതേസമയം കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അക്രമത്തിനിരയായ നടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top