Home app

ആറ്റുകാല്‍ പൊങ്കാല നാളെ

തിരുവനന്തപുരം: ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തലക്ഷങ്ങളെത്തുന്ന ആറ്റുകാല്‍ പൊങ്കാല നാളെ. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്കുള്ള സൗകര്യങ്ങളെല്ലാം ക്ഷേത്രത്തിന്റെയും കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. നാളെ രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മേല്‍ശാന്തി അഗ്‌നിപകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാവും. ഉച്ചകഴിഞ്ഞ് 2.30നാണ് പൊങ്കാലനിവേദ്യം. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലില്‍ പതിവിലേറെ ഭക്തര്‍ ഇത്തവണ പൊങ്കാലയ്‌ക്കെത്തുമെന്നാണ് കരുതുന്നത്.

പ്ലാസ്റ്റിക്ക് വിമുക്തമായാണ് ഇത്തവണത്തെ പൊങ്കാലയും ആഘോഷിക്കുന്നത്. കഴിഞ്ഞവര്‍ഷം തന്നെ പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കിയിരുന്നു. പൊങ്കാലയിടാനെത്തുന്നവര്‍ പ്ലാസ്റ്റിക്ക് സഞ്ചികള്‍ ഒഴിവാക്കണമെന്നും, കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്ന സന്നദ്ധ സംഘടനകളോട് സ്റ്റീല്‍ ഗ്ലാസും പാത്രവും തന്നെ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1200ലേറെ വനിത പൊലീസുകാരടക്കം 4200 പേരടങ്ങുന്ന സംഘത്തെയാണ് സുരക്ഷയ്ക്കായി പൊലീസ് വിന്യസിക്കുന്നത്. സ്ത്രീ സുരക്ഷയുടെ ഭാഗമായി വനിതാ കമാന്‍ഡോ സംഘത്തെ ഇത്തവണ നിയോഗിച്ചിട്ടുണ്ട്. പൊങ്കാലയ്ക്കെത്തുന്ന ഭക്തരുടെ സൗകര്യാര്‍ഥം മാര്‍ച്ച് 1, 2 തീയതികളില്‍ ഏഴ് പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top