ആഗോള ഓഹരിവിപണിയിലെ വിലക്കുറവ് ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതികൂലമായി പ്രതിഫലിച്ചു. മുംബൈ വില സൂചിക 137 പോയിന്റ് ഇടിഞ്ഞ് 34,046.94 ലാണ് വ്യാപാരമവസാനിച്ചത്. ദേശീയസൂചികയായ നിഫ്റ്റി 34 പോയിന്റ് നഷ്ടത്തില്‍ 10458 ലാണ് ക്ലോസ് ചെയ്തത്. എസ്ബിഐ, ഐസിഐസിഐ, വെന്‍ഡേറ്റ എന്നീ ഓഹരികള്‍ക്കാണ് നഷ്ടം സംഭവിച്ചത്. ജിഡിപി 7.2 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടും ഏഷ്യന്‍ മാര്‍ക്കറ്റിലെ വിലക്കുറവ് ഇന്ത്യന്‍ വിപണിയിലും നിഴലിച്ചിരുന്നു.
ഓഹരിവിപണി
By
March 1, 2018 11:07 am