Home app

കാര്‍ത്തി ചിദംബരം കുടുങ്ങമോ?

മുന്‍ ധനകാര്യമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 11,400 കോടി രൂപയുടെ വായ്പ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് കേന്ദ്ര ഗവണ്‍മെന്റിന്റെ തന്ത്രപരമായ നടപടിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.

ലണ്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ കാര്‍ത്തിക്കിനെ സിബിഐ ആണ് അറസ്റ്റ് ചെയ്തത്. 2007ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തി വിദേശ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് വ്യവസ്ഥകള്‍ ലംഘിച്ച് ഐഎന്‍എക്‌സ് മീഡിയക്ക് മൗറേഷേസില്‍ നിന്നും നിക്ഷേപം ലഭിക്കുന്നതിനുള്ള എഫ്‌ഐപിബി അനുമതി വാങ്ങി നല്‍കിയെന്നാണ് സിബിഐയുടെ നിലപാട്. കാര്‍ത്തിക്കിന്റെ പിതാവും അന്നത്തെ ധനകാര്യമന്ത്രിയുമായിരുന്ന പി ചിദംബരത്തെ സ്വാധീനിച്ചാണ് കാര്‍ത്തി ഈ ആനുകൂല്യങ്ങള്‍ നേടിയതെന്നാണ് പറയപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top