Home app

നിയമസഭയിലെ കയ്യാങ്കളി: എംഎല്‍എമാര്‍ക്കെതിരായ കേസ് പിന്‍വലിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി.ശിവന്‍കുട്ടി സര്‍ക്കാരിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്നുണ്ടായിരുന്ന ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് എതിരെയുള്ള കേസാണ് പിന്‍വലിച്ചത്. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

2015 മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനായി ഇടത് എംഎല്‍എമാര്‍ സഭയില്‍ കൈയ്യാങ്കളി നടത്തിയെന്നാണ് കേസ്. സ്പീക്കറുടെ ഡയസും ചെയറും വലിച്ചെറിഞ്ഞതുള്‍പ്പെടെ വ്യാപക നാശനഷ്ടമായിരുന്നു അന്ന് നിയമസഭയില്‍ ഉണ്ടായത്. സംഘര്‍ഷത്തില്‍ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top