Home app

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ; എന്‍ആര്‍ഐ ഇളവ് തുടരും

നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) അല്‍പം സന്തോഷിക്കാന്‍ വകനല്‍കുന്ന പുതിയൊരറിയിപ്പ് സാമ്പത്തിക കാര്യവിഭാഗം പുറത്തിറക്കി. വിദേശ പ്രവാസ ഇന്ത്യക്കാരായവര്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ അവര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ പോലും എന്‍ആര്‍ഐ എന്ന നിലയിലുള്ള ഇളവുകള്‍ ലഭിക്കും.

ഒക്ടോബര്‍ മാസത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫേഴ്‌സ് പുറപ്പെടുവിച്ച ഉത്തരവില്‍ എന്‍ആര്‍ഐ നിക്ഷേപകന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ അന്നുതന്നെ ഇളവുകള്‍ ഇല്ലാതാകുമായിരുന്നു. പുതിയ ഉത്തരവനുസരിച്ച് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ കാലാവധി തീരുംവരെ എന്‍ആര്‍ഐ സ്റ്റാറ്റസും അതനുസരിച്ചുള്ള ഇളവുകളും ലഭിക്കും. ഇക്കാലയളവില്‍ നാട്ടില്‍ തിരിച്ചെത്തിയാലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ചവര്‍ക്ക് നോണ്‍ റസിഡന്റ് എന്ന സ്റ്റാറ്റസ് നിലനില്‍ക്കും. ഫെബ്രുവരി 23നാണ് പുതിയ ഉത്തരവ് നിലവില്‍ വന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top