Home app

ശ്രീദേവിയുടെ മൃതദേഹം ഇന്ന് വൈകീട്ട് ഇന്ത്യയിലെത്തിക്കും

ദുബായ്: അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് വൈകീട്ടോടെ ഇന്ത്യയിലെത്തിക്കും. ഉച്ചയോടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഫോറന്‍സിക്, രക്ത പരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വൈകുന്നതാണ് മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ താമസിക്കുന്നതെന്നാണ് വിവരം. ശ്രീദേവിയുടെ മൃതദേഹം ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ മൃതദേഹം എംബാമിങ് ചെയ്യാനായി കൊണ്ടുപോകും. ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒന്നര മണിക്കൂറോളം എടുക്കുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. പൊലീസ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനുവദിക്കണം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ശ്രീദേവിയുടെ പാസ്പോര്‍ട്ട് കാന്‍സല്‍ ചെയ്യുന്നതോടെ സ്വകാര്യ വിമാനത്തില്‍ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മൃതദേഹം കൊണ്ടുപോകാന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനം മുംബൈയില്‍നിന്നും ദുബായിലെത്തിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയിലാണ് താമസിച്ചിരുന്ന ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ കുളിമുറിയില്‍ ശ്രീദേവി ഹൃദയാഘാതം മൂലം ബോധരഹിതയായി വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതില്‍ കാലംതാമസം വരുന്നതില്‍ ബന്ധുക്കളും സിനിമാ ലോകവും ഒരേ പോലെ ദുഖത്തിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top