അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റമാരോപിച്ച് ജനങ്ങള്‍ തല്ലിക്കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണങ്ങളാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്. അതിവൈകാരികമായ ട്രോളുകളിലൂടെയാണ് സംഭവത്തില്‍ ട്രോളന്മാര് പ്രതികരിച്ചിരിക്കുന്നത്.
സംഭവത്തില്‍ വലിയതോതിലുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മമ്മൂട്ടി ഉള്‍പ്പെടെ സിനിമാ മേഖലയിലുള്ള പ്രമുഖരും രാഷ്ട്രീയ നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.