ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ പിന്നീട് കോടതിയെ അറിയിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
നോബിള്‍ മാത്യു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. വിജിലന്‍സ് അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നോബിള്‍ മാത്യു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയും നോബിളിന്റെ ഹര്‍ജി തള്ളിയിരുന്നു.