കേന്ദ്ര സര്‍ക്കാറിന്റെ അവഗണനകാരണമാണ് കനേഡിയന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ചര്‍ച്ചയായത്. സന്ദര്‍ശനത്തിന്റെ ദിവസങ്ങള്‍ പിന്നീടുമ്പോഴും ഇതുവരെ മോഡി ട്രൂഡുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. എന്നാല്‍ ജസ്റ്റിന് ട്രൂഡിന്റെ മുബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഔദ്യോഗിക പരിപാടികളിലേക്ക് ഖാലിസ്ഥാനി തീവ്രവാദിയെ ക്ഷണിച്ചതാണ് വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
1986ല്‍ പഞ്ചാബ് മന്ത്രിയായിരുന്ന മാല്ഖിയത് സിംഗ് സിധുവിന്റെ വധശ്രത്തിന് 20 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച ജസ്പല്‍ അദ്വാള്‍ മുബൈയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങളാണ് പുറത്തുവരുന്നത്. അദ്വാളിന് ഇന്ത്യന്‍ വിസ ലഭിച്ചതെങ്ങനെയെന്നും ഇവിടുത്തെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുവാന്‍ സാധിച്ചതെന്നും വ്യക്തമല്ല. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉള്‍പ്പെടെ ഖാലിസ്ഥാന്‍ വാദികളോടുള്ള കാനഡയുടെ മൃദുസമീപനത്തോട് കടുത്തവിയോജിപ്പാണുള്ളത്.