Home app

സിഒഎ സംസ്ഥാന സമ്മേളനത്തിന് സമാപനം; പ്രസിഡന്റ് കെ.വിജയകൃഷ്ണന്‍, സെക്രട്ടറി കെ.വി രാജന്‍

കാസര്‍ഗോഡ്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തിന് സമാപനമായി. മൂന്ന് ദിവസങ്ങളിലായി കാസര്‍ഗോഡ് കാഞ്ഞങ്ങാട് നടക്കുന്ന സമ്മേളനത്തില്‍ മൂവായിരത്തില്‍പ്പരം കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുത്തു.

സിഒഎ സംസ്ഥാന അധ്യക്ഷ പദവിയില്‍ കെ.വിജയകൃഷ്ണന്‍ തുടരും. നിലവിലെ സെക്രട്ടറി കെ.വി രാജന്‍ തന്നെയാണ് 2018-19 വര്‍ഷത്തെ ജനറല്‍ സെക്രട്ടറി. വൈസ് പ്രസിഡന്റ്മാരായി ബിനു ശിവദാസിനെയും, കെ ഗോപകുമാറിനെയും തിരഞ്ഞെടുത്തു. ജ്യോതികുമാര്‍, സജീവ് കുമാര്‍ എന്നിവരെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. അബൂബക്കര്‍ സിദ്ദിഖാണ് ട്രഷറര്‍. സമാപന സമ്മേളനത്തില്‍ എം.രാജ്‌മോഹന്‍, കെ ഗോവിന്ദന്‍, പ്രവീണ്‍ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സിഒഎ സംസ്ഥാന പ്രസിഡന്റ് കെ.വിജയകൃഷ്ണന്‍

സിഒഎ സംസ്ഥാന സെക്രട്ടറി കെ.വി രാജന്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top