Latest News

ബസുടമകളുടെ ആവശ്യം മിനിമം ചാര്‍ജ് വര്‍ധനവല്ല

സംസ്ഥാനത്ത് നടക്കുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് മിനിമം ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ടല്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് ബസ് സമരം എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ മിനിമം ചാര്‍ജ് 7 രൂപയില്‍ നിന്നും 8 രൂപയായി വര്‍ധിപ്പിച്ചത് നാമമാത്രമാണെന്നാണ് ബസുടമകളുടെ പരാതി. അതോടൊപ്പം വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

അതേസമയം സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ അങ്ങോട്ട് ചര്‍ച്ചയ്ക്ക് പോകേണ്ട ആവശ്യമില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. നിരക്കുവര്‍ധനവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ സര്‍ക്കാരിനെയാണ് ഇക്കാര്യം ആദ്യം അറിയിക്കേണ്ടത്. ബസ് സമരം മൂലം പൊറുതിമുട്ടുന്നത് സാധാരണക്കാരും വിദ്യാര്‍ത്ഥികളുമാണെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top