കൊച്ചി ; സമരം പ്രഖ്യാപിച്ച ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. നിരക്ക് വര്‍ധന അംഗീകരിക്കാതെ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സ്വകാര്യ ബസുടമകള്‍. ആവശ്യമായ നിരക്ക് വര്‍ധനയാണ് നടപ്പില്‍ വരുത്തിയതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് നിരക്ക് വര്‍ധന തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധന പ്രഖ്യാപിച്ച ശേഷവും സമരം തുടരുമെന്ന ബസുടമകളുടെ നിലപാട് തെറ്റാണ്. സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ കാര്യങ്ങള്‍ മനസിലാക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.
സമരം പ്രഖ്യാപിച്ച ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗതമന്ത്രി
By
February 15, 2018 9:08 am