Ernakulam

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു

കൊച്ചി ; സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. സ്വകാര്യ ബസുകളുടെ പണിമുടക്ക് കണക്കിലെടുത്ത് കെസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

നിലവിലുള്ള സര്‍വീസുകള്‍ക്കു പുറമേ യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് നടത്തണമെന്നു കാണിച്ച് ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യൂണിറ്റ് അധികാരികള്‍ക്കു കത്ത് നല്‍കി. ഓപ്പറേറ്റിംഗ് സെന്റര്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജുമാരും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ആവശ്യമെങ്കില്‍ ഇന്‍സ്‌പെക്ടര്‍മാരെ പ്രധാന സ്ഥലങ്ങളില്‍ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

സമരം നടത്തുന്ന ബസ് ഉടമകള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ഇന്ന് റിലേ നിരാഹാര സമരം നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top