Home app

അസമില്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണു, രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

അസം: നിരീക്ഷണ പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്നു വീണു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. അസമിലെ ജോര്‍ഹട്ട് മേഖലയിലാണ് അപകടമുണ്ടായത്. മൈക്രോലൈറ്റ് വിമാനത്തില്‍ നിരീക്ഷണ പറക്കലിനിടെ വ്യാഴാഴ്ച ഉച്ചയോടെയാണു സംഭവം.

മരിച്ച പൈലറ്റുമാരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ടു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാനമാണ് തകര്‍ന്നത്. വിമാനം പറന്നുയര്‍ന്ന് ഏതാനും സമയത്തിനകം തകര്‍ന്നു വീഴുകയായിരുന്നു. എല്ലാ ദിവസവും ഇത്തരത്തില്‍ നിരീക്ഷണപ്പറക്കല്‍ നടത്താറുള്ളതാണ്. സംഭവത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top