തിരുവനന്തപുരം: സംസ്ഥാനത്ത് നാളെമുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന അംഗീകരിക്കാനകില്ലെന്ന് ബസുടമകളുടെ സംയുക്തസംഘടന അറിയിച്ചു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും അറുപത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യബസുകളില്‍ വിദ്യാര്‍ത്ഥികളുടെ കണ്സഷന് വര്‍ദ്ധിപ്പിക്കാതെ വര്‍ദ്ധന അംഗീകരിക്കാനാവില്ലെന്നും ബസുടമകള്‍ അറിയിച്ചു. വനിരക്ക് വര്‍ധനയും സമരവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നാളെമുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം
By
February 15, 2018 7:27 am