Home app

ആരോപണങ്ങള്‍ക്കും പടലപിണക്കങ്ങള്‍ക്കും ഇടയില്‍ സിപിഎം സംസ്ഥാനകമ്മിറ്റി ചേരുന്നു

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന കമ്മിറ്റിയില്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയാണ് പ്രധാന ലക്ഷ്യം. 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ വച്ച് നടക്കുന്ന സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിന് കഴിഞ്ഞാഴ്ച ചേര്‍ന്ന സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം അംഗീകാരം നല്‍കിയിന്നു. ഇന്നാരംഭിക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ സെക്രട്ടറിയേറ്റ് അംഗീകരിച്ച കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.

സിപിഐക്കെതിരെ കടുത്ത വിമര്‍ശങ്ങളോടെയുളള കരട് റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയിലും ചര്‍ച്ചയാകും. സിപിഐ മുന്നണി മര്യാദലംഘിക്കുന്നു, സിപിഐ മന്ത്രിമാരുടെ മന്ത്രിസഭയോഗ ബഹിഷ്‌കരണം ശരിയായില്ല തുടങ്ങിയ വിമര്‍ശനങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ബിനോയ് കോടിയേരി വിഷയത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടിനൊപ്പം തന്നെ സംസ്ഥാനസമിതിയും നിലകൊള്ളാനാണ് സാധ്യത. കോടിയേരിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ടായിരുന്നു സംസ്ഥാനസെക്രട്ടരിയേറ്റ് റിപ്പോര്‍ട്ട് പാസാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top