Cricket

ഇന്ത്യ ചരിത്രനേട്ടത്തിന്റെ പടിവാതില്‍ക്കല്‍

ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പരയെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ അഞ്ചാം ഏകദിനം കളിക്കാനിറങ്ങും. പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് മത്സരം. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ജയിച്ച ഇന്ത്യ അവസാന മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ഇന്നത്തെ കളിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. മത്സരം സോണി ടെണ്‍(sony ten) ല്‍ തത്സമയം കാണാം.

ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മികച്ച ഫോം തുടരുമ്പോള്‍ രോഹിത് ശര്‍മ,അജിങ്ക്യ രഹാനെ എന്നിവര്‍ ഫോം കണ്ടെത്താത്തത് ആശങ്കയുളവാക്കുന്നതാണ്. വെടിക്കെട്ട് ഫിനിഷിംഗിന് ധോണിയും പാണ്ഡ്യയും മനസറിഞ്ഞ് ബാറ്റ് വീശിയാല്‍ മാത്രമെ ഇന്ത്യക്ക് പരമ്പരനേട്ടം സ്വന്തമാക്കാന്‍ കഴിയു. എന്നാല്‍ വീണ്ടും ദക്ഷിണാഫ്രിക്ക വിജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുന്ന സ്ഥിതിവിശേഷമാണ് ദക്ഷിണാഫ്രിക്കന്‍ മൈതാനത്ത് ഉണ്ടാവുക.

അതേസമയം മറുപക്ഷം കൂടുതല്‍ ശക്തമായെന്നു വേണം പറയാന്‍. ഡീവില്ലേഴ്‌സിന്റെ തിരിച്ചു വരവും ഹെയ്ന്റിച്ച് ക്ലാസ്സന്റെ ക്ലാസിക്ക് ബാറ്റിംഗും ഇന്ത്യക്ക് തലവേദനയാകും. ആദ്യ മൂന്നു മത്സരങ്ങളിലും ഇന്ത്യക്ക് വന്‍മതില്‍ തീര്‍ത്ത ബൗളിംഗ് നിരയും കൂടുതല്‍ ശക്തി കാട്ടിയേ മതിയാകു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top