Latest News

കശ്മീരില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു

കശ്മീരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സൈന്യം ഭീകരരുമായുളള ഏറ്റുമുട്ടല്‍ തുടരുന്നു. റായ്പൂരിലെ ദൊമാനയിലാണ് സൈനിക പോസ്റ്റിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. അതേസമയം സുജ്‌വാനിലെ സൈനിക ക്യാമ്പില്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. സൈനിക ക്വാര്‍ട്ടേഴ്സില്‍ ഭീകരര്‍ മൈനുകളോ മറ്റോ ഒളിപ്പിച്ചിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികന്റെ മുതദേഹം കണ്ടെത്തിയത്. ഇതോടെ സുജ്‌വാന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ആറായി. ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സിആര്‍പിഎഫ് ക്യാമ്പിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം നടത്തുന്ന ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top