Home app

ഒടുവില്‍ മഞ്ഞുരുന്നു ; ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെ ക്ഷണിച്ച് ഉത്തരകൊറിയ

വര്‍ഷങ്ങളായുള്ള വൈര്യത്തിന്റെ മഞ്ഞുരുകുന്നുവെന്ന സൂചനയാണ് വിന്റര്‍ ഒളിവ്പിക്‌സ് നല്‍കുന്നത്. ഉതാദ്യമായാണ് ഉത്തര- ദക്ഷിണ കൊറിയകള്‍ സംയുക്തമായി മത്സരിക്കുന്നത്. അതിനിടെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുണ്‍ജേ ഇന്നിനെ ഉത്തരകൊറിയയിലേക്ക് പ്രസിഡന്റ് കിം ജോംഗ് ഉന്‍ ക്ഷണിച്ചു. കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗാണ് മുണ്‍ ജേ ഇന്നിനെ ക്ഷണിച്ചിരിക്കുന്നത്.

വിന്റര്‍ ഒളിന്പിക്‌സില്‍ പങ്കെടുക്കാന്‍ എത്തിയ ഉത്തരകൊറിയന്‍ പ്രതിനിധികള്‍ക്ക് മുണ്‍ജേ ഒരുക്കിയ ഉച്ചവിരുന്നിലാണ് ക്ഷണം. കിം ജോംഗ് ഉന്നിന്റെ ക്ഷണം മുണ്‍ ജേ സ്വീകരിച്ചതായാണ് സൂചന. ഈ വര്‍ഷം അവസാനം മൂണ്‍ ജേ പ്യോഗ്യാംഗ് സന്ദര്‍ശിക്കുമെന്നാണ് വിവരം. വിന്റര്‍ ഒളിന്പിക്‌സില്‍ പങ്കെടുക്കുന്നതിനായി ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്റെ പദവിയുള്ള കിം യോംഗ് നാമിന്റെ നേതൃത്വത്തില്‍ 22 പേരാണ് ദക്ഷിണകൊറിയ സന്ദര്‍ശിക്കുന്നത്.

ഇരുകൊറിയന്‍ രാജ്യങ്ങളും ഐക്യ കൊറിയന്‍ പതാകയ്ക്ക് കീഴില്‍ അണിനിരന്ന പ്രൗഢഗംഭീരമായ മാര്‍ച്ച് പാസ്റ്റിന്റെയും വര്‍ണാഭമായ വെടിക്കെട്ടിന്റെയും സാംസ്‌കാരിക തനിമ വിളിച്ചോതിയ കലാപരിപാടികളുടെയും അകമ്പടിയോടെ ഇരുപത്തിമൂന്നാമത് വിന്റര്‍ ഒളിമ്പിക്‌സിന് ദക്ഷിണ കൊറിയന്‍ നഗരമായ പ്യോംഗ്ചാംഗില്‍ രണ്ട് ദിവസം മുന്‍പ് തുടക്കമായത്. ഉത്തരകൊറിയയുടെ ഹ്വാന്‍ഗ് ചംഗ്ഗമും ദക്ഷിണകൊറിയയുടെ വോണ്‍ യംഗ് ജോംഗുമാണ് ഐക്യകൊറിയന്‍ പതാകയേന്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top