Film News

സത്യന്റെ ബൂട്ടണിഞ്ഞ് ജയസൂര്യ

കേരള പൊലീസ് ടീമിന്റെ ജേഴ്‌സിയില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയ വിപി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം ക്യാപ്റ്റന്‍ ട്രെയിലര്‍ പുറത്തുവന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിപി സത്യനായി ചിത്രത്തില്‍ എത്തുന്നത് ജയസൂര്യയാണ്. അനു സിത്താരയാണ് നായിക.

വിഷാദ രോഗത്തിന്റെ പിടിയിലമര്‍ന്ന വി പി സത്യന്‍ രോഗം ഭേദമായി പൂര്‍വ സ്ഥിതിയിലേക്ക് വരുന്നത് 2006 ലോകകപ്പ് നടക്കുന്ന സമയത്തായിരുന്നു. ജര്‍മിനിയില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടില്‍ തറപറ്റിക്കുമ്പോഴായിരുന്നു മദ്രാസില്‍ തങ്ങളുടെ ജീവിതം കൈവിട്ട് തുടങ്ങിയിരുന്നതെന്ന് വി പി സത്യന്റെ പ്രിയപത്‌നി അനിത അനുസ്മരിക്കുന്നു. ലോകകപ്പ് അവസാനിച്ച ശേഷം വെറും 9 ദിവസം മാത്രമാണ് സത്യന്‍ ജീവിച്ചിരുന്നത്.

ഫുട്‌ബോള്‍ ലഹരി സിരകളില്‍ തറഞ്ഞ വി പി സത്യന്‍ 1986 മുതല്‍ എണ്‍പതോളം മത്സരങ്ങളില്‍ ഇന്ത്യക്കുവേണ്ടി കളിച്ചു. 10 തവണ ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിച്ചു. ആ കാലഘട്ടത്തിലാണ് 119 ല്‍ നിന്ന് ഇന്ത്യയുടെ ഫിഫ റാങ്കിങ് 99 ല്‍ എത്തിയത്.

അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിച്ച ജയസൂര്യ എന്ന നടന്റെ കയ്യില്‍ വി പി സത്യനെന്ന് പ്രതിഭയും ഭദ്രമായിരിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ദീപക് പറമ്‌ബോല്‍, സൈജു കുറുപ്പ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top