Entertainment

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം അറിയിച്ച് ജയസൂര്യ/വീഡിയോ

Video:Sanoj

കൊച്ചി:സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് അറിഞ്ഞു കുടുംബത്തോടൊപ്പം ആഹ്ലാദം പങ്കിടുകയാണ് നടൻ ജയസൂര്യ.

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന്  ജയസൂര്യ പറഞ്ഞു. സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനമനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ് വെള്ളം സിനിമയിലെ മുരളിയേട്ടന്‍. മുഴുക്കുടിയനായ മുരളിയേട്ടന്‍ കുടി നിര്‍ത്തി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റമാണ് സിനിമ പറയുന്നത്. സിനിമ കണ്ട് പരിവര്‍ത്തനം സംഭവിച്ച നിരവധി പേര് സമൂഹത്തിലുണ്ട്. എനിക്ക് ലഭിച്ച ആദ്യത്തെ അവാര്‍ഡ് അതാണ്. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കൂടിയാണ് ഈ അവാര്‍ഡ് വാങ്ങുന്നതെന്നാണ് ജയസൂര്യ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top