ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച മുന്‍ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന് അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജലൈസന്‍സുകള്‍ തടയുകയാണ് ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളിലെയും വിവരം തത്സമയം ലഭിക്കുന്ന സാര്‍ഥി-4 സോഫ്റ്റ്വേറുകള് വികസിപ്പിക്കുന്നുണ്ട്. ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചിനെയാണ് സമിതി ഇക്കാര്യം അറിയിച്ചത്. ആധാറിന്റെ നിയമസാധുത സംബന്ധിച്ച വിഷയം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിശോധിച്ചുവരുകയാണ്.
ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കും
By
February 8, 2018 8:46 am