Entertainment

റിവോള്‍വ് റാണിയും തോക്കും വൈറലാകുന്നു; വീഡിയോ

ലക്നൗ: സാഹസികമായി തന്റെ ഭര്‍ത്താവിനെ രക്ഷിക്കുന്ന റിവോള്‍വ് റാണിയുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലക്നൗവിലെ കകോരി ജില്ലയിലാണ് സംഭവം. സമീപത്തെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

വീടിന് പുറത്ത് ഗേറ്റിനടുത്ത് അയല്‍ക്കാരനുമായി സംസാരിച്ചു നില്‍ക്കുന്ന ഭര്‍ത്താവിനെയാണ് ആദ്യം കാണുന്നത്. അതിനിടയില്‍ സംഘം ചേര്‍ന്നെത്തിയ ചിലര്‍ ഭര്‍ത്താവിന് നേരെ മര്‍ദനം അഴിച്ചുവിടുന്നു. ബഹളം കേട്ട് പുറത്തേക്കിറങ്ങി വന്ന ഭാര്യ കണ്ടത് തന്റെ ഭര്‍ത്താവിനെ ചിലര്‍ ചേര്‍ന്ന് ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നതാണ്. ഒന്നും ചെയ്യരുതേ എന്ന് ഭാര്യ കെഞ്ചിയെങ്കിലും ആരും ചെവിക്കൊണ്ടില്ല. പിന്നെ അവര്‍ സമയം കളഞ്ഞില്ല അകത്തേക്ക് ഓടി തിരി്‌ച്ചെത്തിയത് തോക്കുമായാണ്. ഒട്ടും മടിക്കാതെ ഭാര്യ അക്രമികള്‍ക്ക് നേരെ തോക്ക് ചൂണ്ടി. പകച്ചുപോയ അക്രമികള്‍ എല്ലാവരും പിന്തിരഞ്ഞോടി. ഒടുവില്‍ രക്ഷപെട്ട ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് തോക്കുവാങ്ങുന്നത് വരെയുള്ള രംഗങ്ങളാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

വീഡിയോ കാണാം
http://newskerala.tv/#!/home/news_detail/cid=2818

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top