തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പദവിയിലെത്തിയതിന് ശേഷം രമേശ് ചെന്നിത്തല വിവിധ ഇനങ്ങളിലായി കീശയിലാക്കിയത് പതിനാലര ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍. ടിഎ, ഡിഎ, ടെലഫോണ്‍ ബില്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നീ ഇനങ്ങളിലാണ് 14.5 ലക്ഷം രൂപ ചെന്നിത്തല കൈപ്പറ്റിയിരിക്കുന്നത്. കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം സഭയില്‍ നല്കിയ മറുപടിയിലാണ് പ്രതിപക്ഷ നേതാവിന്റെ ചെലവ് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഉള്ളത്.
ടിഎ, ഡിഎ ഇനങ്ങളില്‍ ഇതുവരെ 5,56,061 രൂപയാണ് ചെന്നിത്തല കൈപ്പറ്റിയിരിക്കുന്നത്. വിമാനയാത്രാ ചെലവിനായി 4,12,819 രൂപയും മെഡിക്കല്‍ ചെലവിനത്തില്‍ 96, 269 രൂപയും കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ ടെലഫോണ്‍ ബില്‍ ഇനത്തില്‍ മാത്രം 3,91,872 രൂപയാണ് ചെന്നിത്തല വാങ്ങിയിരിക്കുന്നത്. മൊത്തം 14, 57,021 രൂപയാണ് ഇതുവരെ കൈപ്പറ്റിയ തുക.