Ernakulam

സിഒഎ സംസ്ഥാന സമ്മേളനം; പതാകദിനം ആചരിച്ചു

കൊച്ചി: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സി.ഒ.എ ഭാരവാഹികള്‍ പതാക ഉയര്‍ത്തി. സി.ഒ.എ ആസ്ഥാനമായ കൊച്ചിയില്‍ സി.ഒ.എ സംസ്ഥാന ട്രഷററും കെസിബിഎല്‍ മാനേജിങ് ഡയറക്ടറുമായ രാജ്‌മോഹന്‍ മാമ്പ്ര പതാക ഉയര്‍ത്തി. കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിനെതിരെ ജനകീയ ബദലായി കേരളവിഷന്‍ മാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തവണത്തെ സംസ്ഥാനസമ്മേളനം നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.ഒ.എ ജില്ലാ സെക്രട്ടറി സുധീഷ് പട്ടണം. മുന്‍ ജില്ലാ സെക്രട്ടറി പി.എസ് രജനീഷ്, കേബിള്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സി.ഒ.എ സംരംഭമായ കെ.സി.ബിഎല്‍ ഓഫീസിലും പതാകദിനം ആചരിച്ചു. ഫെബ്രുവരി 17,18 തീയ്യതികളിലായി കാസര്‍ഗോഡ് കാഞ്ഞങ്ങാട് വെച്ചാണ് സംസ്ഥാനസമ്മേളനം നടക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top